Month: April 2021

മങ്ങാട്ടച്ചനും പണിക്കരും

മങ്ങാട്ടച്ചനും പണിക്കരും

പണ്ടൊക്കെ അച്ഛന് ഇടയ്‌ക്കൊക്കെ കഥ പറഞ്ഞു തരുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു. രാത്രി കിടക്കുന്നതിന് തൊട്ട് മുമ്പേ ഞങ്ങള് മക്കളേം കൂടെ പിടിച്ചു ഇരുത്തി ഒത്തിരി കഥകള്‍ പറഞ്ഞു തരുമായിരുന്നു. മിക്കവാറും എല്ലാ കഥകള്‍ക്കും ഒരു ഗുണപാഠം അല്ലെങ്കില്‍ എന്തെങ്കിലും ഒരു അറിവ് ലഭിക്കത്തക്കതോ അല്ലെങ്കില്‍ അച്ഛന്റെ തന്നെ കുട്ടിക്കാലത്തെ ഓര്‍മ്മകളോ കഷ്ടതകളോ ആയിരുന്നിരിക്കും. എല്ലാം ഒന്നും ഓര്‍മ്മയില്ലെങ്കിലും ഓര്‍മ്മിക്കുന്ന ചില കഥകള്‍ ഞാന്‍ ഇവിടെ കുറിച്ചിടുകയാണ്. നിങ്ങള്‍ ഈ കഥകള്‍ മുമ്പേ കേട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല…

രാമ- സീത കഥ (എന്റെ അറിവില്‍)

രാമ- സീത കഥ (എന്റെ അറിവില്‍)

സരയു നദിക്കരയില്‍ അയോദ്ധ്യ എന്ന സ്ഥലത്ത് ജീവിച്ചിരുന്ന ദശരഥമഹാരാജാവിന് 3 പത്‌നിമാരുണ്ടായിരുന്നിട്ടും വാര്‍ദ്ധ്യക്യമായിട്ടും മക്കളില്ലായിരുന്നു. അങ്ങനെ അദ്ദേഹത്തന്റെ ഭാര്യമാര്‍ കൗസല്ല്യ സുമിത്ര കൈകേയി എന്നിവര്‍ ചേര്‍ന്ന് പണ്ഡിതന്മാരുടെ ഉപദേശപ്രകാരം പുത്രമാമേഷ്ടി യഞ്ജം ചെയ്തു. അതിന്‍ ഫലമായി ഹോമകുണ്ഠത്തില്‍ നിന്നും ഒരു ദൈവീക ചൈതന്യം പ്രത്യക്ഷപ്പെടുകയും ദശരഥ രാജാവിന് പ്രസാദമായി ഒരു പായസം നല്‍കുകയും. അത് മൂന്ന് ഭാര്യമാര്‍ക്കുമായി വീതിച്ചു നല്‍കുവാനും ആവശ്യപ്പെട്ടു. അദ്ദേഹം അത് രണ്ടായി വിഭജിച്ചു ഒന്ന് കൗസല്യക്കും മറ്റേത് കൈകേയിക്കും നല്‍കി. ഇരുവരും അവരുടെ…