Memoir

കിണി

കിണി

കിണി എന്റെ അമ്മയുടെ അനുജത്തിയുടെ മകളാണ്. പ്രായത്തില്‍ എന്റെ ചേച്ചിയാണെങ്കിലും ചേച്ചി എന്ന് വിളിക്കാനേ തോന്നാറില്ല (കയ്യലിരിപ്പ് അങ്ങനെയാണ്). കൊച്ചിലെ മുതലെ ഉള്ള സൗഹൃദങ്ങളില്‍ കണ്ണി വിട്ടു പോകാതിരുന്ന ഏക സൗഹൃദം ഇവളുമായി മാത്രമാണ്. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും കിണിയുടെ തന്നെയാണ്. അവളാണ് എപ്പോഴും മുന്‍കൈ എടുത്ത് ഞങ്ങളുടെ സൗഹൃദം സൂക്ഷിച്ചു പോന്നത് ഒത്തിരി ഓര്‍മ്മകളാണ് ഇവളുമായി ബന്ധപ്പെട്ടിട്ട് എനിക്കുള്ളത്. കസിന്‍സ് ആയിരുന്നല്ലോ, അപ്പോ ആദ്യത്തെ ഓര്‍മ്മകള്‍ കുഞ്ഞായിരുന്നപ്പോഴുള്ളതാണ്. അവയെല്ലാം അവ്യക്തവുമാണ്. മാമന്റെ വീട്ടിലേക്ക് അവധിയാഘോഷിക്കാന്‍ പോകുന്ന…

മഴ അന്നും ഇന്നും

മഴ അന്നും ഇന്നും

റൂമിന്റെ ജനലഴികളിലൂടെ പുറത്തേക്ക് നോക്കി നിക്കയാണ്, രാത്രിയേറെയായ് നല്ല മഴയാണ്, നിര്‍ത്താതെ പെയ്യുന്ന മഴ. വൈകുന്നേരം വരെ ചിണുങ്ങി ചിണുങ്ങി മാത്രം പെയ്‌തോണ്ടിരുന്ന മഴയാണ്, ഇപ്പോ ഇടിച്ചു കുത്തി പെയ്തിറങ്ങുകയാണ്… മഴ എന്നും എന്റെ ബലഹീനതയായിരുന്നു. മഴ എപ്പോഴൊക്കെ പെയ്തിട്ടുണ്ടോ അപ്പോഴൊക്കെ ഒരു ചെറുവിരലെങ്കിലും ഞാന്‍ നനയ്ക്കാതിരുന്നിട്ടില്ല. രാത്രി മഴ പൊതുവെ എല്ലാവര്‍ക്കും ഇഷ്ടായിരിക്കും, ഒരു തണുപ്പ് നിലനിര്‍ത്തിക്കൊണ്ട് എല്ലാവരും ഉറങ്ങുമ്പോ ചെറു തണുപ്പോടെ ആ മഴയങ്ങനെ നില്‍ക്കും, മഴയുടെ ശബ്ദം അതും നല്ല താളാത്മകമാണ് ഒരു…

എന്നെ തേടി കൊറോണ വന്ന വഴി…

എന്നെ തേടി കൊറോണ വന്ന വഴി…

അങ്ങനെ ലോകം മുഴുവൻ പേടിയോടെ നോക്കിക്കാണുന്ന, ആ വൈറസ് എന്നിൽ നിലകൊണ്ടിരുന്നു എന്ന് നിങ്ങളെ ഏവരേയും ഞാൻ സന്തോഷത്തോടുകൂടി അറിയിക്കുകയാണ്… എന്നെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇങ്ങനെ ഇത്രപെട്ടന്ന് വരുമെന്നും ഇങ്ങനെയായിരിക്കും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. അപ്പൊ ഇങ്ങനെയായിരുന്നു സംഭവം… എന്നും എന്റെ സ്വന്തം വീട്ടിൽ പോകുന്ന ഒരു പതിവുണ്ടായിരുന്നു എനിക്ക്, എന്റെ ഭർത്താവിനും മകൾക്കുമൊപ്പം വൈകുന്നേരങ്ങളിൽ, ഏതാനം മണിക്കൂറുകൾ വീട്ടിൽ ചിലവഴിക്കാറുണ്ട്… അങ്ങനെ വീട്ടിൽ കയറിയിറങ്ങിയ നാളുകളിൽ എന്റെ അമ്മയിൽ (അമ്മയ്ക്ക് അമ്മ ജോലി ചെയ്യുന്ന ബാങ്കിൽ നിന്നാണ്…