Dada Story
മങ്ങാട്ടച്ചനും പണിക്കരും
പണ്ടൊക്കെ അച്ഛന് ഇടയ്‌ക്കൊക്കെ കഥ പറഞ്ഞു തരുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു. രാത്രി കിടക്കുന്നതിന് തൊട്ട് മുമ്പേ ഞങ്ങള് മക്കളേം കൂടെ പിടിച്ചു ഇരുത്തി ഒത്തിരി കഥകള്‍ പറഞ്ഞു തരുമായിരുന്നു. മിക്കവാറും എല്ലാ കഥകള്‍ക്കും ഒരു ഗുണപാഠം അല്ലെങ്കില്‍ എന്തെങ്കിലും ഒരു അറിവ് ലഭിക്കത്തക്കതോ അല്ലെങ്കില്‍ അച്ഛന്റെ തന്നെ കുട്ടിക്കാലത്തെ ഓര്‍മ്മകളോ കഷ്ടതകളോ ആയിരുന്നിരിക്കും. എല്ലാം ഒന്നും ഓര്‍മ്മയില്ലെങ്കിലും ഓര്‍മ്മിക്കുന്ന ചില കഥകള്‍ ഞാന്‍ ഇവിടെ കുറിച്ചിടുകയാണ്. നിങ്ങള്‍ ഈ കഥകള്‍ മുമ്പേ കേട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല…