സരയു നദിക്കരയില്‍ അയോദ്ധ്യ എന്ന സ്ഥലത്ത് ജീവിച്ചിരുന്ന ദശരഥമഹാരാജാവിന് 3 പത്‌നിമാരുണ്ടായിരുന്നിട്ടും വാര്‍ദ്ധ്യക്യമായിട്ടും മക്കളില്ലായിരുന്നു. അങ്ങനെ അദ്ദേഹത്തന്റെ ഭാര്യമാര്‍ കൗസല്ല്യ സുമിത്ര കൈകേയി എന്നിവര്‍ ചേര്‍ന്ന് പണ്ഡിതന്മാരുടെ ഉപദേശപ്രകാരം പുത്രമാമേഷ്ടി യഞ്ജം ചെയ്തു. അതിന്‍ ഫലമായി ഹോമകുണ്ഠത്തില്‍ നിന്നും ഒരു ദൈവീക ചൈതന്യം പ്രത്യക്ഷപ്പെടുകയും ദശരഥ രാജാവിന് പ്രസാദമായി ഒരു പായസം നല്‍കുകയും. അത് മൂന്ന് ഭാര്യമാര്‍ക്കുമായി വീതിച്ചു നല്‍കുവാനും ആവശ്യപ്പെട്ടു. അദ്ദേഹം അത് രണ്ടായി വിഭജിച്ചു ഒന്ന് കൗസല്യക്കും മറ്റേത് കൈകേയിക്കും നല്‍കി. ഇരുവരും അവരുടെ പങ്കില്‍ നിന്നും സുമിത്രക്കും ഒരു പങ്ക് നല്‍കി. ഇതിന്റെ ഫലമെന്നോണം ദശരഥമഹാരാജന് നാല് ആണ്‍മക്കള്‍ ജനിച്ചു. കൗസല്യ രാമനും, കൈകേയി ഭരതനും, സുമിത്ര ലക്ഷമണനും ശത്രുഘ്‌നനും ജന്മം നല്‍കി. ദശരഥമഹാരാജന്‍ അതീവ സന്തുഷ്ടനായി.
വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ദശരഥമഹാരാജന്റെ എല്ലാ പുത്രന്മാരും മിടുക്കരും സ്വഭാവ ഗുണമുള്ളവരുമായി വളര്‍ന്നു. ജനക്ഷേമം അന്വേഷിക്കുന്നവരും ആഗ്രഹിക്കുന്നവരുമായി അവര്‍ വളര്‍ന്നു. അതിനാല്‍ തന്നെ അയോദ്ധ്യയിലെ ജനങ്ങള്‍ അവരെ വളരെ അധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു.
ആയിടെ വിശ്വാമിത്ര മഹര്‍ഷി അയോദ്ധ്യയിലെത്തിച്ചേര്‍ന്നു. ദശരഥമഹാരാജാവിനോട് അദ്ധേഹത്തിന്റെ യാഗം തടസ്സപ്പെടുത്താന്‍ എത്തുന്ന രാക്ഷസന്മാരെ ചെറുത്തു നിര്‍ത്താനായി രാമനെ കൂടെ അയയ്ക്കാന്‍ ആവശ്യപ്പെട്ടാണ് അദ്ദേഹം ദശരഥമഹാരാജനെ സമീപിച്ചത്. അത്യധികം വിഷമത്തോടെ തന്നെ രാമ ലക്ഷ്മണന്മാരെ അദ്ദേഹത്തിനൊപ്പം ദണ്ഡക വനത്തിലൂടെ യാത്ര ചെയ്യേണ്ടിവന്നു. അവിടെയുള്ള ആയിരം ആനകളുടെ ശക്തിയുള്ള താടക എന്ന് പേരുള്ള രാക്ഷസിയും അവളുടെ മകന്‍ മാരിചനുമൊത്ത് അവിടെ ആയിരുന്നു താമസിച്ചിരുന്നത്. ഇവരുടെ നേരെ വന്ന താടകയെ രാമന്‍ വിശ്വാമിത്രമഹര്‍ഷിയുടെ ആവശ്യപ്രകാരം ദിവ്യാസ്ത്രം ഉപയോഗിച്ചു വകവരുത്തി. വിശ്വാമത്ര മഹര്‍ഷി അതി സന്തുഷ്ടനായി രാമലക്ഷമണന്മാര്‍ക്ക് ദിവ്യ ശക്തിയുള്ള ആയുധങ്ങള്‍ നല്‍കി. യാഗഭൂമിയല്‍ എത്തി തുടര്‍ച്ചയായി 7 ദിവസത്തെ യാഗത്തിന് രാവും പകലും രാമലക്ഷമണന്മാര്‍ കാവലായി നിന്നു ഏഴാംമത്തെ ദവസം യാഗം തടസ്സപ്പെടുത്താന്‍ വന്ന രാക്ഷസന്മാരെ വകവരുത്തി യാഗം പൂര്‍ത്തിയാക്കി എല്ലാ മഹര്‍ഷിമാരുടേയും ആശിര്‍വാദങ്ങളോടെ രാമന്‍ മിഥിലയിലേക്ക് വിശ്വാമിത്രമവര്‍ഷിയോടൊപ്പം യാത്രയായി. ആ നഗരത്തെ ജനകമഹാരാജാവായിരുന്നു ഭരിച്ചിരുന്നത്.. ജനകരാജാവിന് സീത എന്ന് പേരുള്ള ഒരു പുത്രയുണ്ടായിരുന്നു. മണ്ണിനടിയില്‍ നിന്നും ലഭിച്ച കുഞ്ഞായിരുന്നതിനാല്‍ സീത ഭൂമീ ദേവിയുടെ പുത്രിയാണെന്നാണ് അറിയപ്പെട്ടിരുന്നത്. അങ്ങനെ ജനക പുത്രിയുടെ സ്വയംവര അറിയിപ്പ് കേട്ടുകൊണ്ടാണ് മിഥിലയിലേക്ക് രാമലക്ഷമണന്മാര്‍ വിശ്വാമിത്ര മര്‍ഹഷിയോടൊപ്പം എത്തിച്ചേരുന്നത്. വളരെ കാലമായി സൂക്ഷിച്ചു പൂജചെയ്തുവരുന്ന ശൈവചാപം എന്ന വില്ല് എടുത്ത് ഉയര്‍ത്തുന്നവര്‍ക്ക് സീതയെ സ്വയംവരം ചെയ്തുകൊടുക്കുമെന്ന് അദ്ധേഹം അറിയിച്ചു. സീത കുഞ്ഞായിരുന്നപ്പോള്‍ ഒരിക്കല്‍ അത് ഉയര്‍ത്തിയതൊഴിച്ചാല്‍ ആ വില്ല് ആരാലും ഉയര്‍ത്താനായിട്ടില്ല. അതിനാലാണ് ഇങ്ങനെ ഒരു പരീക്ഷ സീതയുടെ വരനായി ജനകമഹാരാജാവ് ഒരുക്കിയത്.
എന്നാല്‍ നല്ല കായിക ബലമുള്ള വില്ലാളിവീരന്മാര്‍ പോലും വില്ലെടുത്തുയര്‍ത്താനാകാതെ പരാജയം സമ്മതിച്ച് മാറി നിന്നു. വിശ്വാമിത്രമഹര്‍ഷിയുടെ ആവശ്യപ്രകാരം രാമന്‍ വില്ലെടുത്തുയര്‍ത്തി. ജനകമഹാരാജാവ് രാമന് സീതയെ സ്വയംവരം ചെയ്തു നല്‍കുകയും ചെയ്തു. ലക്ഷമണന്‍ സീതയുടെ സഹോദരിയെ വിവാഹം ചെയ്തു. ഭരതനും ശത്രുഘ്‌നനും സീതയുടെ അടുത്ത ബന്ധത്തിലുള്ള സഹോദരിമാരേയും വിവാഹം ചെയ്തു. നവദമ്പതികളെ എല്ലാവരും അനുഗ്രഹിച്ചു എല്ലാവരും അയോദ്ധ്യിലേക്ക് തിരിച്ചു.
ദശരഥമഹാരാജന് പ്രായമേറിവരുന്നതിനാല്‍ രാമനെ അടുത്ത കിരീടാവകാശിയാക്കുവാന്‍ മന്ത്രിമാരോട് ചര്‍ച്ച ചെയ്തു. എല്ലാവരും ഒരേ സ്വരത്തില്‍ രാമന്‍ അടുത്ത രാജാവാകുന്നതില്‍ സന്തോഷമറിയിച്ചു എന്നാല്‍ ഒരു സ്ത്രീക്ക് മാത്രം ഇത് ഇഷ്ടപ്പെട്ടില്ല. അത് ദശരഥ മഹാരാജന്റെ ഭാര്യ കൈകേയിയുടെ ഭൃത്യ മന്ധരയായിരുന്നു. അവര്‍ രാമന്റെ കിരീട ധാരണം എങ്ങനെയെങ്കിലും തടയാന്‍ ശ്രമക്കുവാന്‍ തുടങ്ങി അതിന്‍രെ ആദ്യ പടയെന്നോണം ഈ വാര്‍ത്ത കൈകേയിയെ അറിയിച്ചു. കൈകേയിക്ക് ആദ്യം ഈ വാര്‍ത്ത സന്തോ,മാണ് നല്‍കിയത് എന്തെന്നാല്‍ അവര്‍ക്ക് രാമനെ അത്രയേറെ ഇഷ്ടമായിരുന്നു എന്നാല്‍ മന്ദര കൈകേയിയുടെ മനസ്സില്‍ വിഷം കുത്തി നിറച്ചു. രാമന്‍ രാജാവായാല്‍ ഭരതന്‍ വെറും സേവകന്‍ മാത്രമായി പോകും എന്ന് അവര്‍ കൈകേയിയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു.രാമന്‍ രാജാവാകാന്‍ പോകുന്ന വാര്‍ത്ത കൈകേയിയെ അറിയിക്കാന്‍ വന്ന ദശരഥമഹാരാജാവിനെ ഘോരയുദ്ധം ചെയ്ത് ദശരഥമഹാരാജനെ രക്ഷിച്ചപ്പോള്‍ തന്ന രണ്ട് വരമാണ് കൈകേയി ആവശ്യപ്പെട്ടത്. ഒന്ന് ഭരതനെ രാജാവാക്കുക, രണ്ട് പതാനാല് വര്‍ഷം രാമനെ വനവാസത്തിനയക്കുക. ദശരഥമഹാരാജന് താന്‍ കേള്‍ക്കുന്നത് വിശ്വസിക്കാനാവാതെ തകര്‍ന്നുപോയി. ഈ വരമൊഴികെ വേറെ എന്തു വരം ചോദിച്ചാലും നല്‍കാമെന്നു പറഞ്ഞിട്ടും കൈകേയി കേള്‍ക്കാനൊരുങ്ങിയില്ല. കൈകേയി തന്നെ ഇക്കാര്യം രാമനെ അറിയിച്ചു. രാമന്‍ പിതാവിന്റെ വാക്ക് പാലിക്കാനായി വനവാസത്തിന് തയ്യാറായി. കൂടെ സീതയും ലക്ഷ്മണനും ഇറങ്ങി.
രാമന്റെ വേര്‍പിരിയലിന്റെ വേദനയില്‍ ദശരഥമഹാരാജാവ് മരണത്തിന് കീഴടങ്ങി. സത്യങ്ങളെല്ലാം മനസ്സിലാക്കിയ ഭരതന്‍ കൈകേയിയെ വെറുത്തു. ഭരതന്‍ കൈകേയിയും എല്ലാവരും കൂടെ രാമനേയും അന്വേഷിച്ചെത്തി. ഭരതനില്‍ നിന്നും അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ രാമന്‍ അതീവ ദുഃഖിതനായി. ഭരതന്‍ രാമനെ അയോദ്ധ്യയിലേക്ക് തിരിച്ചു വിളിച്ചു. രാമന്‍ തിരിച്ചു പോകുവാന്‍ തയ്യാറായില്ല. അത് പിതാവിന്റെ വാക്കിന് വലയില്ലാതാകുമെന്ന് രാമന്‍ വാദിച്ചു. ഭരതനും രാമനൊപ്പമേ അയോദ്ധ്യയിലേക്ക് മടങ്ങു എന്ന വാശയില്‍ ഉറച്ചു നിന്നു. അവസാനം രാമന്റെ പ്രതിനിഥിയായി മാത്രം പതിനാല് വര്‍ഷം അയോദ്ധ്യ ഭരിച്ചോളാം എന്ന വാക്കിന്റെ പുറത്ത് രാമന്റെ പാദുകങ്ങളുമായി അയോദ്ധ്യയിലേക്ക് മടങ്ങി.
ഭരതന്‍ തേടിവന്ന വനത്തില്‍ നിന്നും അവര്‍ യാത്രയായി. യാത്രാമദ്ധ്യ കാണുവാനിടയായ അഗസ്ത്യമുനിയുടെ ഉപദേശ പ്രകാരം ഗോദാവരി നദിക്കരയിലുള്ള പഞ്ചവടിയില്‍ താമസമാക്കുവാന്‍ അദ്ദേഹം ഉപദേശിച്ചു. അവിടെ വച്ച് കഴുക മഹാരാജനായ ജടായുവിനെ കാണാനിടയായി. ജടായു ദശര മഹാരാജന്റെ സുഹൃത്തായിരുന്നു. തന്നാലാവുന്ന എന്ത് സഹായവും രാമന് അവര്‍ വാഗ്ദാനം ചെയ്തു. ഈ കാട്ടില്‍ ഒരു രാക്ഷസി രാമനെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. രാമനില്‍ അവള്‍ ആകൃഷ്ടയായിരുന്നു. അവളാണ് ശൂര്‍പണക, ദുഷ്ടനായ രാവണന്റെ സഹോദരി. അവള്‍ മായാ രൂപം ഉള്‍ക്കൊണ്ട് മനോഹരിയായ ഒരു യുവതിയായി രാമനെ സമീപിച്ചു. സീതയെ ഉപേക്ഷിച്ച് അവളോടൊപ്പം വരുവാന്‍ അവള്‍ രാമനോട് ആവശ്യപ്പെട്ടു. എന്നാല്‍ രാമന് അവളോട് അല്‍പം പോലും താല്‍പര്യം തോ്‌നിയിട്ടില്ല എന്നറിഞ്ഞതോടെ ശൂര്‍പണകയ്ക്ക് ദേഷ്യം വരുവാന്‍ തുടങ്ങി. ശൂര്‍പണക അവളുടെ യഥാര്‍ത്ഥ രൂപം സ്വീകരിച്ച് സീതയെ ഉപദ്രവക്കുവാന്‍ തുടങ്ങിയെങ്കിലും ലക്ഷ്മണന്‍ ശൂര്‍പണകയുടെ മൂക്കും ചെവിയും മുറച്ചു കളഞ്ഞു. വേദനയേറ്റ അവള്‍ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു തന്റെ സഹോദരന്മാരായ ഘരനേയും വിവരം അറിയിച്ചു ഇതില്‍ കോപാകുലനായ ഘരന്‍ തന്റെ സൈന്യത്തെ രാമനോട് യുദ്ധം ചെയ്യാന്‍ പറഞ്ഞയച്ചു രാമന്‍ അവരോട് യുദ്ധത്തിലേര്‍പ്പെടുകയും ലക്ഷമണന്‍ സീതക്ക് കാവല്‍ നില്‍ക്കുകയും ചെയതു. രാമന്‍ ശൂര്‍പണകയുടെ സഹോദരങ്ങളേയും സൈന്യത്തേയും വകവരുത്തി. ഇനി രക്ഷയില്ലെന്ന് കണ്ട ശൂര്‍പണക രാവണന് സമീപം രക്ഷക്കായ് ലങ്കയിലേക്ക് തിരിച്ചു. തന്റെ സഹോദരിയെ അംഗഛേദം ചെയ്തതു കണ്ട് കോപാകുലനായ രാവണന്‍ എന്താണ് സംഭവിച്ചത് എന്നും കൂടെ ചോദച്ചറിഞ്ഞു. അതി സുന്ദരിയായ സീതയുടെ വര്‍ണനയില്‍ തന്നെ രാവണന്‍ സീതയില്‍ ആകൃഷ്ടനായിരുന്നു. സുന്ദരിയായ സീതയെ അപഹരിക്കാനായി രാവണന്‍ തന്റെ പുഷ്പക വിമാനത്തില്‍ താടകയുടെ പുത്രന്‍ മാരിചനെ തേടയെത്തി ഏത് വേഷവും സ്വീകരിക്കാന്‍ കഴിവുള്ള മാരിചന്‍ സ്വര്‍ണ്ണ മാനിന്റെ രൂപം സ്വീകരിച്ച് സീതയെ തേടി ചെന്നു. സ്വര്‍ണ്ണ മാനില്‍ ആകൃഷ്ടയായ സീത അതിനെ പിടിച്ചു തരുവാന്‍ രാമനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ലക്ഷ്മണനെ സീതയെ നോക്കാന്‍ ഏല്‍പിച്ച് രാമന്‍ സ്വര്‍ണ്ണമാനിനെ പടികൂടാന്‍ കാട്ടിലേക്ക് പോയി. സ്വര്‍ണ്ണ മാന്‍ പിടി താരാതെ ഓടി രക്ഷപ്പെടാന്‍ തുടങ്ങിയപ്പോള്‍ രാമന്‍ അതിനെ അമ്പെയ്തു വീഴ്ത്തി. അമ്പ് കൊണ്ടതും മാരീചന്‍ സ്വ്ന്തം രൂപത്തിലേക്ക് മാറി. സഹായമഭ്യര്‍ത്ഥിച്ച് കരയാന്‍ തുടങ്ങി. രാമന്റെ പദ്ധതി വിജയിച്ചു. രാമനെന്തോ അപകടം സംഭവിച്ചെന്ന് തെറ്റിദ്ധരിച്ച സീത ലക്ഷമണനോട് സഹായിക്കാനായി ആവശ്യപ്പെട്ടു. രാമനെ സഹായിക്കാനായി പുറപ്പെടും മുന്‍പേ സീതയുടെ കുടിലിന് ചുറ്റും ഒരു രേഖ വരച്ചു എന്നിട്ട് താന്‍ മടങ്ങി വരും വരെ യാതൊരു കാരണവശാലും ആ രേഖ മറികടക്കരുത് എന്ന് സീതയെ വിലക്കി. രാവണന്റെ സൂത്രം ഫലിച്ചു സീത കുടിലില്‍ തനിച്ചായി. ഒരു മഹര്‍ഷിയെ പോലെ രൂപം മാറിയ രാവണന്‍ ഭിക്ഷാ പാത്രവുമായി സീതയെ സമീപിച്ചു. മഹര്‍ഷിയെ കണ്ട സീത അകത്തു ചെന്ന് കുറച്ച് ഭക്ഷണവുമാ.ി പുറത്തേക്ക് വന്നു എന്നിട്ടും ലക്ഷമണ രേഖ സീത താണ്ടിയിരുന്നില്ല. എന്നാല്‍ മഹര്‍ഷിയുടെ രൂപത്തില്‍ വന്ന രാവണന്‍ സീതയോട് പുറത്തേക്ക് കടക്കുവാന്‍ ആവശ്യപ്പെട്ടു സീത പുറത്തു കടന്നതും, എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുന്നതിന് മുമ്പേ അവളെ കടത്തിക്കൊണ്ട് പുഷ്പകവിമാനത്തിലേക്ക് പോയിരുന്നു. സീത നിലവിളിക്കാന്‍ തുടങ്ങി. അപ്പോഴേക്കും വൈകിപ്പോയിരുന്നു. തെക്ക് ഭാഗത്തേക്ക് കുതിച്ചു കൊണ്ടിരുന്ന പുഷ്പകവമാനം ജഡായുവിന്റെ ശ്രദ്ധയല്‍പ്പെടുകയും രാവണനെ തടയാന്‍ ശ്രമിക്കുകയും എന്നാല്‍ ജഡായുവിന്റെ ചിറക് നിഷ്‌കരുണം അരിഞ്ഞുകളഞ്ഞ രാവണന്‍ സീതയേയും കൊണ്ട് ലങ്കയിലേക്ക് പറന്നു. സീതയിലേക്ക് രാമനെത്തിച്ചേരാന്‍ അടയാലമെന്നോണം സീതയുടെ ഓരോ ആഭരണങ്ങള്‍ സീത വഴിയില്‍ ഉപേക്ഷിച്ചു. രാമനത് കാണും എന്ന വിശ്വാസത്തില്‍. ലങ്കയിലെത്തയ ഉടനെ തന്റെ പത്‌നിയാകുവാന് രാവണന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം സീത തള്ളിക്കളഞ്ഞ സീതയെ രാവണന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ തളച്ചിട്ടു. കാവലിന് വിരൂപയായ രാകഷസിയേയും കൂട്ടിരുത്തി. തികച്ചും അപരിചിതമായ സ്ഥലത്തകപ്പെട്ട സീത വിഷാദവതിയായി. അതേ സമയം പഞ്ചവടക്കാട്ടില്‍ രാമനും ലക്ഷമണനും തങ്ങള്‍ ചതിയിലകപ്പെട്ടു എന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. സീതയെ നഷ്ടപ്പെട്ടതറിഞ്ഞ് രാമനും ലക്ഷമണനും സീതയെ അന്വേഷിച്ച് യാത്രയായി. വഴിയില്‍ മരണം കാത്തു കിടന്ന ജഡായുവില്‍ നിന്നുമാണ് രാവണന്‍ സീതയെ അപഹരിച്ചു കൊണ്ടുപോയ വിവരം രാമനറിയുന്നത്. അങ്ങനെ രാമ ലക്ഷമണന്മാര്‍ സീതയെ അന്വേഷിച്ച യാത്ര തുടര്‍ന്നു.
യാത്രയില്‍ അവര്‍ നിറയെ വാനരര്‍ വസിക്കുന്ന കുന്നിന്‍ പ്രദേശത്താണ്് അവര്‍ എത്തിച്ചേരുന്നത്. സുഗ്രീവനായിരുന്നു അവരുടെ നേതാവ്. അതി ബുദ്ധിമാനും ശക്തിമാനുമായ ഹനുമാന്‍ എന്ന വാനരന്റെ പിന്തുണയും സുഗ്രീവനുണ്ടായിരുന്നു. രാമലക്ഷമണന്മാരെ കണ്ട ഹനുമാന്‍ തന്നെ സുഗ്രീവന്റെ മന്ത്രി എന്ന് സ്വയം പരിചയപ്പെടുത്തി. രാമനും ലക്ഷമണനും ആരാണെന്നും ഈ കാട്ടില്‍ എന്തു ചെയ്യുന്നുവെന്നും ഹനുമാന്‍ അന്വേഷിച്ചു. രാമന്‍ താന്‍ ആരാണെന്നും എങ്ങനെ ഇവിടെ എത്തിയെന്നും ഹനുമാന് വിവരിച്ചു കൊടുത്തു. ഹനുമാന്‍ അവരെ സുഗ്രീവനരികിലേക്ക് കൊണ്ടുപോയി. സുഗ്രീവനോടും കാര്യങ്ങളല്ലാം വിശദീകരിച്ചു. സുഗ്രീവന്‍ രാമനുമായി ഒരു ഉടമ്പടിയിലേര്‍പ്പെടാന്‍ തയ്യാറായി. അതായത്, ബാലി എന്ന വാനരനെ തോല്‍പ്പിക്കാന്‍ രാമന്‍ തന്നെ സഹായിക്കാമെങ്കില്‍ സീതയെ അന്വേഷിച്ച് കണ്ടുപിടിക്കാനായി മുഴുവന്‍ വാനരപടയേയും നിയോഗിക്കാമെന്നായിരുന്നു ഉടമ്പടി വാഗ്ദാനം. ബാലി സുഗ്രീവനോട് അന്യായം കാണിച്ചിട്ടുണ്ട് എന്ന് മനസ്സിലായതിന് ശേഷം ബാലിയെ തോല്‍പ്പിക്കാന്‍ സഹായക്കാമെന്ന് രാമന്‍ സമ്മതിച്ചു. ബാലി സുഗ്രീവ യുദ്ധത്തിനൊടുവില്‍ രാമന്‍ ബാലിയെ ഒളിയമ്പെയ്തു കൊലപ്പെടുത്തി. സുഗ്രീവന്‍ കഷ്‌കിന്തയുടെ ഭരണം ഏറ്റെടുത്തു അതോടുകൂടി എല്ലാ വാനരന്മാരും കൂടി ചേര്‍ന്ന് സീതയെ അന്വേഷിക്കാന്‍ തുടങ്ങി.വാനരപടകള്‍ തെക്ക് കിഴക്ക് പടിഞ്ഞാറ് വടക്ക് എന്നിങ്ങനെ അന്വേഷണം വ്യാപിപ്പിച്ചു. പടിഞ്ഞാറ് ഭാരത്തേക്ക് യാത്ര തിരച്ച പടയെ ഹനുമാനാണ് നയിച്ചത്.. വളരെ ശ്രദ്ധാപൂര്‍വ്വം അന്വേഷിച്ച്ും അവര്ക്ക് സീതയെ കണ്ടെത്താനായി്ല്ല. അങ്ങനെ അവര്‍ കടല്‍ തീരത്ത് എത്തിച്ചേര്‍ന്നു. ഇനി സീതതെ എവിടെ അന്വേഷിക്കും എന്നാലോചിച്ച് നില്‍ക്കവെ ജഡായുവിന്റെ പ്രായം ചെന്ന സഹോദരന്‍ സംപതി അവിടെ എത്തിച്ചേരാനും ജഡായു കൊല്ലപ്പെട്ടവിവരം അറിയാനും ഇടയായി. വിവരമെല്ലാം അറിഞ്ഞ സംപതി ദുഃഖിതനായി. പ്രായധിക്യം കാരണം പറക്കാനാവില്ലെങ്കിലും ഒരു കഴുകന്റെ തീക്ഷണമായ കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നില്ല. വളരെയേറെ ദൂരെയുള്ള കാഴ്ചകളും സംപതിക്ക് കാണാമായിരുന്നു. ഒടുവില്‍ സംപതി തന്നെയാണ് കടലിനക്കരെ സീതയെ തടഞ്ഞു വച്ചിരിക്കുന്നതായി ഹനുമാനെ അറിയിച്ചത്. ലങ്കാ ദ്വീപില്‍ ഏകാന്തയായി ദുഖഃത്തിലാണ്ടിരിക്കയായിരുന്നു സീത. ചുരുങ്ങി പക്ഷം സീത എവിടെയാണ് എന്നറിയാന്‍ കഴിഞ്ഞതില്‍ വാനരപട സന്തോഷിട്ടു. എങ്കിലും ഇത്രയും വിശാലമായ കടല്‍ കടന്ന് എങ്ങനെ അവിടെയെത്താനാകും എന്നായിരുന്നു അവരെ അലട്ടിയ സമസ്യ. ഹനുമാന്‍ രാമനെ മനസ്സില്‍ ധ്യാനിക്കാന്‍ തുടങ്ങിയതും ഹനുമാന്‍ വളരാന്‍ തുടങ്ങി. വലുതായി കഴിഞ്ഞതിന് ശേഷം മലകളെല്ലാം ചെറിയ കല്ലുകള്‍ പോലെ തോന്നിക്കാന്‍ തുടങ്ങി. സീതയെ കണ്ടു പിടിക്കുക എന്ന ഉദ്ധേശത്തോടു കൂടെ കാലുകള്‍ തറയിലുറപ്പിച്ച് ശക്തിയായി തള്ളി ഹനുമാന്‍ ആകാശത്തിലേക്ക് കുതക്കുവാന്‍ തുടങ്ങി. അങ്ങനെ ഹനുമാന്‍ കടലിനു മുകളിലൂടെ പറക്കുവാന്‍ തുടങ്ങി എന്നിട്ട് ഹനുമാന്‍ ഒരു ചെറിയ വാനരനായി ലങ്കയില്‍ എത്തിച്ചേര്‍ന്നു. സീതയെ അന്വേഷിക്കാന്‍ തുടങ്ങി. ലങ്കയിലെ പൂങ്കാവനത്തില്‍ ഹനുമാന്‍ ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സുന്ദരിയും സുശീലയുമായ സ്ത്രീയ കണ്ടു. അത് സീത തന്നെയായിരിക്കും എന്ന് ഹനുമാന്‍ തിരിച്ചറിഞ്ഞു. സീതയെ ചുറ്റി നിറയെ രാക്ഷസിമാര്‍ നില്‍പ്പുമ്ടായിരുന്നു. അവരുറങ്ങിയതും സീതയ്ക്കരികിലെത്തി രാമന്റെ മോതിരം നല്‍കി രാമന്റെ പ്രതിനിധിയാണെന്നും സീതയോട് പറഞ്ഞ് ധരിപ്പിച്ചു. രാമന് നല്‍കാനായി സീതയുടെ ഒരു മോതിരവും നല്‍കി ഹനുമാനെ അനുഗ്രഹിച്ചു സീത ഈ സമയം ഒരു രാക്ഷസി ഉണരുകയും. ലങ്കയില്‍ ഒരു വാനരന്‍ കടന്നതായും രാവണനെ അറിയിച്ചു. അതിനെ വകവരുത്താന്‍ തന്റെ പരിശീലനങ്ങള്‍ അഭ്യസിച്ച മകന്‍ ഇന്ദ്രജിത്തിനെ രാവണന്‍ അയച്ചു. ഇന്ദ്രജിത്ത് തന്റെ പക്കലെ ഏറ്റവും ശക്തിയേറിയ ആയുധത്താല്‍ ഹനുമാനെ പിടിച്ചുകെട്ടി രാവണനു മുന്നിലെത്തിച്ചു. രാമന് സീതയെ തിരിച്ചേല്‍പ്പച്ച് ക്ഷമ അപേക്ഷിക്കാതിരുന്നാല്‍ രാവണന്‍ നേരിടാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് ഹനുമാന്‍ രാവണന് മുന്നറിയിപ്പ് നല്‍കി. ഇത് കേട്ട് ദേഷ്യം വന്ന രാവണന്‍ ഹനുമാനെ വധിക്കാന്‍ ഉത്തരവിട്ടു എന്നാല്‍ രാവണന്റെ സഹോദരന്‍ വിഭീഷണന്‍ ഈ കാര്യത്തല്‍ ഇടപെട്ട് ദൂതനെ വധിക്കുന്നത് ശരിയല്ലെന്ന് തന്റെ അഭിപ്രായം അറിയിച്ചു. രാവണന്‍ ഹനുമാനെ തീയില്‍ ചുട്ടെരിക്കാന്‍ അഞ്ജാപിച്ചു. ഹനുമാന്റെ വാലില്‍ തീവച്ചു. എന്നാല്‍ അതേ തീയില്‍ ഹനുമാന്‍ ലങ്ക ദഹിപ്പിക്കാന്‍ തീരുമാനിക്കുകയും ലങ്കിലെ ഓരോ കെട്ടിടത്തിനും പൂന്തോട്ടങ്ങളിലും തീ പടര്‍ത്തിയ ശേഷം കടലില്‍നിന്നും തന്റെ വാലിലെ തീ കെടുത്തി കിഷ്‌കന്തയില്‍ തിരിച്ചെത്തി സീത സുരക്ഷിതയാണെന്ന് രാമനെ അറിയിച്ചു. സീത തന്നേല്‍പ്പിച്ച മോതിരം രാമനെ ഏല്‍പ്പിച്ചു.
അതേ സമയം രാവണന്റ സഹോദരന്‍ വിഭീഷണന്റെ അഭിപ്രായങ്ങളെല്ലാം രാവണന്‍ തള്ളിക്കളയുകയായിരുന്നു. ഇതില്‍ ദുഃഖിതനായ വിഭീഷണന്‍ രാമന്റെ പക്കല്‍ അഭയം തേടി. വിഭിഷണനെ അംഗീകരിച്ച ശേഷം രാവണ വധത്തിന ശേഷം ലങ്കയിലെ രാജാവാകാന്‍ അനുവാദവും നല്‍കി. കടലിനു കുറുകെ പാലമുണ്ടാക്കാന്‍ സമുദ്ര ഭഗവാനെ പ്രാര്‍ത്ഥിക്കാന്‍ വിഭീഷണന്‍ രാമനെ ഉപദേശിച്ചതനുസരിച്ച് ഒരു ദിവസം മുഴുവന്‍ പ്രാര്‍ത്ഥിച്ചട്ടും സമുദ്രഭഗവാന്‍ കനിഞ്ഞില്ല. കോപം കൊണ്ട് രാമന്‍ കത്തിജ്വലിക്കാന്‍ തുടങ്ങി. കോപാകുലനായ രാമനെ കണ്ട് സമുദ്രഭഗവാന്‍ പെട്ടന്ന് പ്രത്യക്ഷപ്പെട്ടു. കടലിനു കുടുകെ പാലം നിര്‍മിക്കാന്‍ അനുവാദമേകി. പറയും മണലും കല്ലുകളും ഉപയോഗച്ച് വാനരന്മാര്‍ പാലം നിര്‍മക്കാന്‍ തുടങ്ങി. അഞ്ച് ദവസത്തിനകം പാലം നിര്‍മ്മിച്ചു ലങ്കയിലെത്തിച്ചേര്‍ന്നു. വാനരന്മാരും രാക്ഷസന്മാരും ഒപ്പത്തിനൊപ്പം യുദ്ധം ചെയ്തു. രാവണന്‍ വളരെ ദയനീയമായി തോറ്റു. അങ്ങനെ രാവണന്റെ സഹോദരന്‍ കുംഭകര്‍ണനെ ഉണര്‍ത്തി യുദ്ധത്തില്‍ വിജയിക്കാമെന്ന് രാവണന്‍ വിശ്വസിച്ചു. ആറ് മാസം ഭക്ഷണവും ആറ് മാസം ഉറക്കവുമായിരുന്നു കുംഭകര്‍ണനെ വളരെ ശ്രമപ്പെട്ടു ഉണര്‍ത്തിയിട്ടും. കുംഭകര്‍ണനേയും രാമന്‍ വകവരുത്തി. രാവണന്റെ പുത്രന്‍ ഇന്ദ്രജിത്ത് യുദ്ധക്കളത്തിലിറങ്ങി മന്ത്രങ്ങളറിഞ്ഞിരുന്ന ഇന്ദ്രജിത്ത് തന്റെ ബ്രഹ്മാസ്ത്രം തൊടുത്ത് ലക്ഷമണനെ മയക്കി വീഴ്ത്തി. ജാംബവാന്‍ ലക്ഷമണനെ സുഖപ്പെടുത്താന്‍ സഞ്ചീവനിക്കായി ഹിമാലയത്തിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയതും ജാംബവാന്‍ പറഞ്ഞ പര്‍വ്വതം കണ്ടു എങ്കിലും മരുന്ന് ഏതാണെന്ന് മനസ്സിലാകാത്ത പക്ഷം മലയോടെ ഉയര്‍ത്തി കൊണ്ടുവന്നു. ലക്ഷമണനെസുഖപ്പെടുത്തി. ഇന്ദ്രാസ്ത്രം ഉപയോഗിച്ച് ഇന്ദ്രജിത്തിനെ കൊലപ്പെടുത്തി. കോപിതനായ രാവണന്‍ രാമനുമായി യുദ്ധം ചെയ്തു.തുല്യ ശക്തരായ അവരുടെ യുദ്ധം അതി ശക്തമായിരുന്നു.ഒടുവില്‍ രാമന്‍ രാവണനെ വകവരുത്തി സീതയെ രക്ഷിച്ചു. അപ്പോഴേക്കും 14 വര്‍ഷത്തെ വനവാസം ഏകദേശം തീര്‍ന്നിരുന്നു. പുഷ്പകവിമാനത്തില്‍ രാമനും സീതയും ലക്ഷ്മണനും സുഗ്രീവനും ഹനുമാനും ലങ്കയില്‍ നിന്നും യാത്രയായി.
14 വര്‍ഷത്തെ വനവാസം പൂര്‍ത്തീകരിച്ച് രാമനും സീതയും അയോദ്ധ്യയിലേക്ക് മടങ്ങി. അയോദ്ധ്യയില്‍ ഉത്സവമെന്നോണം എല്ലാ വീടുകളിലും വഴികളിലും ദീപങ്ങള്‍ തെളിയിച്ച് ഇരുവരോടുമുള്ള ആദരവും സ്‌നേഹവും അയോദ്ധ്യാവാസികള്‍ പ്രകടിപ്പിച്ചു. പില്‍ക്കാലത്ത് ഈ ദിവസത്തേയും ആഘോഷത്തേയുമാണ് ദീപാവലി എന്നറിയപ്പെട്ടു ആഘോഷിച്ചു വരുന്നത്. അയോദ്ധ്യയിലെത്തിയ ഉടനെ തന്നെ ശ്രീരാമ പട്ടാഭിഷേകവും നടന്നു. രാമന്‍ രാജാവായി ഭരണമേറ്റെടുത്ത് രാജ്യത്തേയും പ്രജകളേയും സുരക്ഷിതരാക്കി. അയോദ്ധ്യയിലെ ജനങ്ങള്‍ പട്ടിണിയും ദുരിതവും എന്തെന്നു പോലും മറന്നു. രാജ്യത്തെയും പ്രജകളുടേയും സുരക്ഷക്കും അഭിവൃത്തിക്കും വേണ്ടി രാജ്യത്തെ മുക്കിലും മൂലയിലും വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രീ രാമന്‍ രഹസ്യമായി ഭടന്മാരെ നിയോഗിച്ചു. ഏതാനം ആഴ്ചകള്‍ക്ക് ശേഷം സീതയും മറ്റ് രാമസഹോദര ഭാര്യമാരും ഗര്‍ഭിണികളുമായി. രാജ്യത്താകമാനം സന്തോഷം മാത്രം.
സീതയുടെ പ്രസവ തിയ്യതി അടുത്തുകൊണ്ടിരുന്നു, ഏവരും സന്തോഷത്താല്‍ മതിമറന്നിരുന്നു. എന്നാല്‍ രാമന്റേയും സീതയുടേയും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും നാളുകള്‍ അതിക്രമിച്ചിരുന്നു. തന്റെ രഹസ്യ ചാരാന്മാര്‍ മുഖേന തന്റെ രാജ്യത്തെ പ്രജകളിലാകമാനം ഉടലെടുത്ത ചില സംശയങ്ങളും അടക്കം പറച്ചിലുകളും രാമന്‍ അറിയാന്‍ ഇടയായി. എന്തെന്നാല്‍ ഒരു അന്യ പുരുഷനൊപ്പം കഴിഞ്ഞ സീതയെ ആണ് റാണിയാക്കി കൂടെ കൂട്ടിയതെന്നും മറ്റും ആയിരുന്നു സംസാരത്തിന്റെ സാരം. ഇത് കേട്ടതും രാമന്‍ അതീവ വിഷമിതനായി. ഉടനെ തന്നെ തന്റെ സഹോദരന്മാരെ വിളിച്ചു കൂട്ടി രാജ്യ ഭരണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു എന്നാന്‍ ആരും തന്നെ അതിന് തയ്യാറായില്ല. എങ്കില്‍ സീതയെ കാട്ടില്‍ ഉപേക്ഷിക്കാന്‍ ആഞ്ജാപിച്ചു. ഒരു രാജാവെന്ന നിലയില്‍ തന്റെ വ്യക്തി ജീവിതവും വ്യക്തി താല്‍പര്യങ്ങളേക്കാളും എപ്പോഴും മുന്‍തൂക്കം തന്റെ രാജ്യത്തോടുള്ള കടമയാണ് എന്ന് വിശ്വസിച്ചിരുന്ന രാമന് അങ്ങനെയേ ചിന്തിക്കാനായുള്ളു. ലക്ഷമണന്‍ സന്യാസിനിമാരെ കാണാന്‍ എന്ന വ്യാജേനെ സീതയെ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. കാട്ടില്‍ എത്തിയതിന് ശേഷമാണ് എന്തുകൊണ്ടാണ് സീതയെ കാട്ടില്‍ ഉപേക്ഷിക്കുന്നത് എന്നു പോലും പറയുന്നത്. കാരണവും തീരുമാനം ആരുടേതും എന്നു കേട്ടതോടു കൂടെ സീത കാട്ടില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. മനസ്സില്ലാ മനസ്സോടെ അതീവ വേദനയിലാണ് ലക്ഷമണന്‍ മടങ്ങിയത്.
സീത വാല്‍മീകിയുടെ ആശ്രമത്തിലാണ് അഭയം തേടിയത്. ഏറെ നാളായി രാമായണം രചിച്ചുകൊണ്ടിരുന്ന വാല്‍മീകി തത്സമയം ാമായണം എഴുതി പൂര്‍ത്തിയാക്കിയിരുന്നേ ഉണ്ടായിരുന്നുള്ളു. കഥയിലെ ഈ വഴിത്തിരിവ് അദ്ധേഹത്തേയും അതിയായി വേദനിപ്പിച്ചു. അദ്ധേഹം സീതയെ തന്റെ ആശ്രമത്തില്‍ അഭയം നല്‍കുകയും സംരക്ഷിക്കുകയും ചെയ്തു. കുറച്ചു നാളുകള്‍ക്ക് ശേഷം സീത ലവന്‍ കുശന്‍ എന്നിങ്ങനെ രണ്ട് ആണ്‍ മക്കള്‍ക്ക് ജന്മം നല്‍കി. അവര്‍ ആശ്രമത്തില്‍ കളിച്ചു വളര്‍ന്നു. വാല്‍മീകി ഈയ്യിടെ രാമായണത്തില്‍ പുതിയ വഴിത്തിരിവുകള്‍ ഉള്‍പ്പെടുത്തി കഥ പൂര്‍ത്തിയാക്കി ആശ്രമത്തിലെ അദ്ധേവാസികള്‍ക്ക് ചൊല്ലി കേള്‍പ്പിച്ചു കൊടുക്കുമായിരുന്നു. സീതയോട് ചെയ്തത് അന്യാമാണെന്ന് ചൂണ്ടിക്കാട്ടി ലവ കുശന്മാര്‍ രാമായണ പാരായണവുമായി അയോദ്ധ്യയിലെ ജനങ്ങള്‍ക്കിടയിലൂടെ നടന്നു നീങ്ങി. കഥ കേള്‍ക്കാനിടയായ ജനങ്ങള്‍ അവരുടെ ഭാഗത്തു വന്ന തെറ്റ് മനസ്സിലാക്കുകയും പശ്താതപിക്കുകയും ചെയ്തു. വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്ന് രാജ്യ സദസ്സിലെത്തി. ലവകുശന്മാരെ രാജ്യ സഭയിലേക്ക് വിളിപ്പിക്കുകയും അവര്‍ ആരെന്ന് മനസ്സിലാക്കുകയും ചെയ്തു. സീതയെ തിരികെ വിളിക്കാനുള്ള പ്രജകളുടെ താല്‍പര്യപ്രകാരം സീതയെ വാല്‍മീകിയുടെ ആശ്രമത്തില്‍ നിന്നും തിരികെ വിളിക്കുകയുണ്ടായി. എന്നാല്‍ രാജ്യസഭയില്‍ സീത എത്തിയതും പ്രജകളില്‍ ചിലര്‍ വീണ്ടും സീതയുടെ ചാരിത്രത്തെ പറ്റി ചോദ്യങ്ങള്‍ ഉന്നയിച്ചു. ഒരിക്കല്‍ കൂടി അഗ്നി പരീക്ഷ നേരിടാന്‍ അവര്‍ ആവശ്യപ്പെട്ടു. ആദ്യത്തെ അഗ്നി പരീക്ഷ ലങ്കയില്‍ വച്ചായിരുന്നതിനാല്‍ അയോദ്ധ്യയിലെ ജനങ്ങള്‍ ആരും തന്നെ അതിന് സാക്ഷ്യം വഹിച്ചിരുന്നിരുന്നില്ലല്ലോ. രാമന്‍ നിശബ്ദനായി എല്ലാം കേട്ടു നിന്നു. എന്നാല്‍ ഇതോടെ സീതാ ദേവിയുടെ ക്ഷമ നശിച്ചിരുന്നു. സങ്കടത്താലും കോപത്താലും അപമാനഭാരത്താലും സീത ഇങ്ങനെ പ്രാര്‍ത്ഥിച്ചു. ‘ അമ്മേ, മനസ്സുകൊണ്ടോ ശരീരം കൊണ്ടോ ഞാന്‍ ശ്രീ രാമനെ മാത്രമേ വഹിച്ചിട്ടു എങ്കില്‍, ഞാന്‍ പരിശുദ്ധയും പതിവ്രതയുമാണെങ്കില്‍ അവിടുന്നു ഭൂമി പിളര്‍ന്ന് വന്ന് എന്നെ കൊണ്ടു പോകൂ’ എന്ന്. സീതയുടെ പ്രാര്‍ത്ഥനയില്‍ ഭൂമീ ദേവി ഭൂമി പിളര്‍ന്ന് വന്ന് സീതയെ പേറി തിരികെ പോയി. അലമുറയിട്ട് കരഞ്ഞുകൊണ്ട് രാമനും ലവ കുശന്മാരും ഓടിയെത്തിയെങ്കിലും സീതയെ തടയാനായില്ല. ശേഷം രാമന്‍ ലവ കുശന്മാരെ ഭരണമേല്‍പിച്ച് തന്റെ രാമാവതാരം അവസാനിപ്പിച്ച് സീതാവതാരം അവസാനിപ്പിച്ച ലക്ഷ്മി ദേവിയുടെ പക്കലേക്ക് മടങ്ങി. വിഷ്ണു ദേവന്റെ കയ്യിലെ സുദര്‍ശന ചക്രമായിരുന്നു ലക്ഷമണനായി അവതരിച്ചിരുന്നത്. അതുപോലെ തന്റെ പല ആയുധങ്ങളും രാമാവതാരത്തിനൊപ്പം അവതാരരൂപം എടുത്തിരുന്നു. അവരെല്ലാം തന്നെ പൂര്‍വ്വ രൂപം പ്രാപിക്കുകയും ചെയ്തു.
വിഷ്ണു ഭഗവാന്‍ അബദ്ധത്തില്‍ ഒരു മഹിര്‍ഷിയുടെ പത്‌നിയെ ഹത്യ ചെയ്യുകയും അതിനാല്‍ പത്‌നി വിരഹദുഃഖം അറിയാനിടവരട്ടെ എന്ന് പണ്ട് ഒരു മഹിര്‍ഷിയില്‍ നിന്നും ശാപം കിട്ടിയതിന്റെ ഫലമായാണ് ഇങ്ങനെയെല്ലാം വന്നു ഭവിച്ചതെന്നാണ് വിശ്വാസം