Story
മങ്ങാട്ടച്ചനും പണിക്കരും
പണ്ടൊക്കെ അച്ഛന് ഇടയ്‌ക്കൊക്കെ കഥ പറഞ്ഞു തരുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു. രാത്രി കിടക്കുന്നതിന് തൊട്ട് മുമ്പേ ഞങ്ങള് മക്കളേം കൂടെ പിടിച്ചു ഇരുത്തി ഒത്തിരി കഥകള്‍ പറഞ്ഞു തരുമായിരുന്നു. മിക്കവാറും എല്ലാ കഥകള്‍ക്കും ഒരു ഗുണപാഠം അല്ലെങ്കില്‍ എന്തെങ്കിലും ഒരു അറിവ് ലഭിക്കത്തക്കതോ അല്ലെങ്കില്‍ അച്ഛന്റെ തന്നെ കുട്ടിക്കാലത്തെ ഓര്‍മ്മകളോ കഷ്ടതകളോ ആയിരുന്നിരിക്കും. എല്ലാം ഒന്നും ഓര്‍മ്മയില്ലെങ്കിലും ഓര്‍മ്മിക്കുന്ന ചില കഥകള്‍ ഞാന്‍ ഇവിടെ കുറിച്ചിടുകയാണ്. നിങ്ങള്‍ ഈ കഥകള്‍ മുമ്പേ കേട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല…
രാമ- സീത കഥ (എന്റെ അറിവില്‍)
സരയു നദിക്കരയില്‍ അയോദ്ധ്യ എന്ന സ്ഥലത്ത് ജീവിച്ചിരുന്ന ദശരഥമഹാരാജാവിന് 3 പത്‌നിമാരുണ്ടായിരുന്നിട്ടും വാര്‍ദ്ധ്യക്യമായിട്ടും മക്കളില്ലായിരുന്നു. അങ്ങനെ അദ്ദേഹത്തന്റെ ഭാര്യമാര്‍ കൗസല്ല്യ സുമിത്ര കൈകേയി എന്നിവര്‍ ചേര്‍ന്ന് പണ്ഡിതന്മാരുടെ ഉപദേശപ്രകാരം പുത്രമാമേഷ്ടി യഞ്ജം ചെയ്തു. അതിന്‍ ഫലമായി ഹോമകുണ്ഠത്തില്‍ നിന്നും ഒരു ദൈവീക ചൈതന്യം പ്രത്യക്ഷപ്പെടുകയും ദശരഥ രാജാവിന് പ്രസാദമായി ഒരു പായസം നല്‍കുകയും. അത് മൂന്ന് ഭാര്യമാര്‍ക്കുമായി വീതിച്ചു നല്‍കുവാനും ആവശ്യപ്പെട്ടു. അദ്ദേഹം അത് രണ്ടായി വിഭജിച്ചു ഒന്ന് കൗസല്യക്കും മറ്റേത് കൈകേയിക്കും നല്‍കി. ഇരുവരും അവരുടെ…
കിണി
കിണി എന്റെ അമ്മയുടെ അനുജത്തിയുടെ മകളാണ്. പ്രായത്തില്‍ എന്റെ ചേച്ചിയാണെങ്കിലും ചേച്ചി എന്ന് വിളിക്കാനേ തോന്നാറില്ല (കയ്യലിരിപ്പ് അങ്ങനെയാണ്). കൊച്ചിലെ മുതലെ ഉള്ള സൗഹൃദങ്ങളില്‍ കണ്ണി വിട്ടു പോകാതിരുന്ന ഏക സൗഹൃദം ഇവളുമായി മാത്രമാണ്. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും കിണിയുടെ തന്നെയാണ്. അവളാണ് എപ്പോഴും മുന്‍കൈ എടുത്ത് ഞങ്ങളുടെ സൗഹൃദം സൂക്ഷിച്ചു പോന്നത് ഒത്തിരി ഓര്‍മ്മകളാണ് ഇവളുമായി ബന്ധപ്പെട്ടിട്ട് എനിക്കുള്ളത്. കസിന്‍സ് ആയിരുന്നല്ലോ, അപ്പോ ആദ്യത്തെ ഓര്‍മ്മകള്‍ കുഞ്ഞായിരുന്നപ്പോഴുള്ളതാണ്. അവയെല്ലാം അവ്യക്തവുമാണ്. മാമന്റെ വീട്ടിലേക്ക് അവധിയാഘോഷിക്കാന്‍ പോകുന്ന…
ലൈല മജ്‌നു പ്രണയ കഥ
ലൈല, മജ്‌നു എന്നീ പേരുകള്‍ നമ്മള്‍ക്കേവര്‍ക്കും സുപരിചിതമായ പേരുകളാണ്, കമിതാക്കളെ പറ്റി പറയുമ്പോളോ ആദ്യം പറയപ്പെടുന്നു ചുരുക്കം പേരുകളില്‍ ഒന്നാണ് ലൈല മജ്‌നു. ഇവരുടെ പ്രണയം ദാരുണമായ അന്ത്യമുള്ളതായിരുന്നിട്ടും പ്രണയത്തിന്റെ അനശ്വര പ്രതീകങ്ങളായി ഇരുവരുടേയും പേര് പലപ്പോഴും നമ്മള്‍ ഉപയോഗിക്കുന്നത്. പക്ഷേ നമ്മളില്‍ എത്ര ആളുകള്‍ക്കറിയാം ലൈലയുടേയും മജ്‌നുവിന്റേയും പ്രണയ കഥ…? ലൈല മജ്‌നുവനെപ്പറ്റി പല കഥകളും പറഞ്ഞു കേള്‍ക്കാറുണ്ട്, അതില്‍ ഒന്ന്…ഇതാ ലൈലാ മജ്‌നു പ്രണയ കഥ… എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈല, ക്വായിസ് എന്ന്…
മഴ അന്നും ഇന്നും
റൂമിന്റെ ജനലഴികളിലൂടെ പുറത്തേക്ക് നോക്കി നിക്കയാണ്, രാത്രിയേറെയായ് നല്ല മഴയാണ്, നിര്‍ത്താതെ പെയ്യുന്ന മഴ. വൈകുന്നേരം വരെ ചിണുങ്ങി ചിണുങ്ങി മാത്രം പെയ്‌തോണ്ടിരുന്ന മഴയാണ്, ഇപ്പോ ഇടിച്ചു കുത്തി പെയ്തിറങ്ങുകയാണ്… മഴ എന്നും എന്റെ ബലഹീനതയായിരുന്നു. മഴ എപ്പോഴൊക്കെ പെയ്തിട്ടുണ്ടോ അപ്പോഴൊക്കെ ഒരു ചെറുവിരലെങ്കിലും ഞാന്‍ നനയ്ക്കാതിരുന്നിട്ടില്ല. രാത്രി മഴ പൊതുവെ എല്ലാവര്‍ക്കും ഇഷ്ടായിരിക്കും, ഒരു തണുപ്പ് നിലനിര്‍ത്തിക്കൊണ്ട് എല്ലാവരും ഉറങ്ങുമ്പോ ചെറു തണുപ്പോടെ ആ മഴയങ്ങനെ നില്‍ക്കും, മഴയുടെ ശബ്ദം അതും നല്ല താളാത്മകമാണ് ഒരു…
എന്നെ തേടി കൊറോണ വന്ന വഴി…
അങ്ങനെ ലോകം മുഴുവൻ പേടിയോടെ നോക്കിക്കാണുന്ന, ആ വൈറസ് എന്നിൽ നിലകൊണ്ടിരുന്നു എന്ന് നിങ്ങളെ ഏവരേയും ഞാൻ സന്തോഷത്തോടുകൂടി അറിയിക്കുകയാണ്… എന്നെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇങ്ങനെ ഇത്രപെട്ടന്ന് വരുമെന്നും ഇങ്ങനെയായിരിക്കും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. അപ്പൊ ഇങ്ങനെയായിരുന്നു സംഭവം… എന്നും എന്റെ സ്വന്തം വീട്ടിൽ പോകുന്ന ഒരു പതിവുണ്ടായിരുന്നു എനിക്ക്, എന്റെ ഭർത്താവിനും മകൾക്കുമൊപ്പം വൈകുന്നേരങ്ങളിൽ, ഏതാനം മണിക്കൂറുകൾ വീട്ടിൽ ചിലവഴിക്കാറുണ്ട്… അങ്ങനെ വീട്ടിൽ കയറിയിറങ്ങിയ നാളുകളിൽ എന്റെ അമ്മയിൽ (അമ്മയ്ക്ക് അമ്മ ജോലി ചെയ്യുന്ന ബാങ്കിൽ നിന്നാണ്…