Self Introduction
hi I’m Bindhya!
ഇതെന്റെ ആദ്യത്തെ BLOG ആണ്. വല്ല്യ സംഭവമൊന്നുമല്ല, എന്നാലും എന്റെ ഇത്തിരി കാഴ്ചവെട്ടത്തിലൂടെയുള്ള ഒത്തിരി ചിന്തകൾ വാക്കുകളിലൂടെ നിങ്ങളേവരിലേക്കും എത്തിക്കാനാണ് എന്റെ ശ്രമം. ഏതൊരു വിഷയത്തേയും എല്ലാവരും വ്യത്യസ്തമായാണ് നോക്കിക്കാണുന്നത്, ഞാനും. എന്റെ കാഴ്ചപ്പാടിലൂടെ ഒരു പിടി ഓർമ്മകളും, ചില അനുഭവങ്ങളും ഓർമ്മകുറിപ്പുകൾ പോലെ ഇവിടെ കുത്തിക്കുറിക്കുവാൻ ശ്രമിക്കുകയാണ്. ഞാൻ ഒരു കവിയോ എഴുത്തുകാരിയോ അല്ല, അതിനാൽതന്നെ തീർച്ചയായും തെറ്റുകുറ്റങ്ങൾ ഉണ്ടായെന്നുവരാം, ഒരൽപം ക്ഷമയോടെ തന്നെ ഇതിലെ വരികൾ വായിക്കാൻ ശ്രമിക്കുക…