Month: November 2020
കിണി
കിണി എന്റെ അമ്മയുടെ അനുജത്തിയുടെ മകളാണ്. പ്രായത്തില്‍ എന്റെ ചേച്ചിയാണെങ്കിലും ചേച്ചി എന്ന് വിളിക്കാനേ തോന്നാറില്ല (കയ്യലിരിപ്പ് അങ്ങനെയാണ്). കൊച്ചിലെ മുതലെ ഉള്ള സൗഹൃദങ്ങളില്‍ കണ്ണി വിട്ടു പോകാതിരുന്ന ഏക സൗഹൃദം ഇവളുമായി മാത്രമാണ്. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും കിണിയുടെ തന്നെയാണ്. അവളാണ് എപ്പോഴും മുന്‍കൈ എടുത്ത് ഞങ്ങളുടെ സൗഹൃദം സൂക്ഷിച്ചു പോന്നത് ഒത്തിരി ഓര്‍മ്മകളാണ് ഇവളുമായി ബന്ധപ്പെട്ടിട്ട് എനിക്കുള്ളത്. കസിന്‍സ് ആയിരുന്നല്ലോ, അപ്പോ ആദ്യത്തെ ഓര്‍മ്മകള്‍ കുഞ്ഞായിരുന്നപ്പോഴുള്ളതാണ്. അവയെല്ലാം അവ്യക്തവുമാണ്. മാമന്റെ വീട്ടിലേക്ക് അവധിയാഘോഷിക്കാന്‍ പോകുന്ന…