Month: October 2020

ലൈല മജ്‌നു പ്രണയ കഥ

ലൈല മജ്‌നു പ്രണയ കഥ

ലൈല, മജ്‌നു എന്നീ പേരുകള്‍ നമ്മള്‍ക്കേവര്‍ക്കും സുപരിചിതമായ പേരുകളാണ്, കമിതാക്കളെ പറ്റി പറയുമ്പോളോ ആദ്യം പറയപ്പെടുന്നു ചുരുക്കം പേരുകളില്‍ ഒന്നാണ് ലൈല മജ്‌നു. ഇവരുടെ പ്രണയം ദാരുണമായ അന്ത്യമുള്ളതായിരുന്നിട്ടും പ്രണയത്തിന്റെ അനശ്വര പ്രതീകങ്ങളായി ഇരുവരുടേയും പേര് പലപ്പോഴും നമ്മള്‍ ഉപയോഗിക്കുന്നത്. പക്ഷേ നമ്മളില്‍ എത്ര ആളുകള്‍ക്കറിയാം ലൈലയുടേയും മജ്‌നുവിന്റേയും പ്രണയ കഥ…? ലൈല മജ്‌നുവനെപ്പറ്റി പല കഥകളും പറഞ്ഞു കേള്‍ക്കാറുണ്ട്, അതില്‍ ഒന്ന്…ഇതാ ലൈലാ മജ്‌നു പ്രണയ കഥ… എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈല, ക്വായിസ് എന്ന്…

മഴ അന്നും ഇന്നും

മഴ അന്നും ഇന്നും

റൂമിന്റെ ജനലഴികളിലൂടെ പുറത്തേക്ക് നോക്കി നിക്കയാണ്, രാത്രിയേറെയായ് നല്ല മഴയാണ്, നിര്‍ത്താതെ പെയ്യുന്ന മഴ. വൈകുന്നേരം വരെ ചിണുങ്ങി ചിണുങ്ങി മാത്രം പെയ്‌തോണ്ടിരുന്ന മഴയാണ്, ഇപ്പോ ഇടിച്ചു കുത്തി പെയ്തിറങ്ങുകയാണ്… മഴ എന്നും എന്റെ ബലഹീനതയായിരുന്നു. മഴ എപ്പോഴൊക്കെ പെയ്തിട്ടുണ്ടോ അപ്പോഴൊക്കെ ഒരു ചെറുവിരലെങ്കിലും ഞാന്‍ നനയ്ക്കാതിരുന്നിട്ടില്ല. രാത്രി മഴ പൊതുവെ എല്ലാവര്‍ക്കും ഇഷ്ടായിരിക്കും, ഒരു തണുപ്പ് നിലനിര്‍ത്തിക്കൊണ്ട് എല്ലാവരും ഉറങ്ങുമ്പോ ചെറു തണുപ്പോടെ ആ മഴയങ്ങനെ നില്‍ക്കും, മഴയുടെ ശബ്ദം അതും നല്ല താളാത്മകമാണ് ഒരു…

എന്നെ തേടി കൊറോണ വന്ന വഴി…

എന്നെ തേടി കൊറോണ വന്ന വഴി…

അങ്ങനെ ലോകം മുഴുവൻ പേടിയോടെ നോക്കിക്കാണുന്ന, ആ വൈറസ് എന്നിൽ നിലകൊണ്ടിരുന്നു എന്ന് നിങ്ങളെ ഏവരേയും ഞാൻ സന്തോഷത്തോടുകൂടി അറിയിക്കുകയാണ്… എന്നെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇങ്ങനെ ഇത്രപെട്ടന്ന് വരുമെന്നും ഇങ്ങനെയായിരിക്കും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. അപ്പൊ ഇങ്ങനെയായിരുന്നു സംഭവം… എന്നും എന്റെ സ്വന്തം വീട്ടിൽ പോകുന്ന ഒരു പതിവുണ്ടായിരുന്നു എനിക്ക്, എന്റെ ഭർത്താവിനും മകൾക്കുമൊപ്പം വൈകുന്നേരങ്ങളിൽ, ഏതാനം മണിക്കൂറുകൾ വീട്ടിൽ ചിലവഴിക്കാറുണ്ട്… അങ്ങനെ വീട്ടിൽ കയറിയിറങ്ങിയ നാളുകളിൽ എന്റെ അമ്മയിൽ (അമ്മയ്ക്ക് അമ്മ ജോലി ചെയ്യുന്ന ബാങ്കിൽ നിന്നാണ്…

hi I’m Bindhya!

hi I’m Bindhya!

ഇതെന്റെ ആദ്യത്തെ BLOG ആണ്. വല്ല്യ സംഭവമൊന്നുമല്ല, എന്നാലും എന്റെ ഇത്തിരി കാഴ്ചവെട്ടത്തിലൂടെയുള്ള ഒത്തിരി ചിന്തകൾ വാക്കുകളിലൂടെ നിങ്ങളേവരിലേക്കും എത്തിക്കാനാണ് എന്റെ ശ്രമം. ഏതൊരു വിഷയത്തേയും എല്ലാവരും വ്യത്യസ്തമായാണ് നോക്കിക്കാണുന്നത്, ഞാനും. എന്റെ കാഴ്ചപ്പാടിലൂടെ ഒരു പിടി ഓർമ്മകളും, ചില അനുഭവങ്ങളും ഓർമ്മകുറിപ്പുകൾ പോലെ ഇവിടെ കുത്തിക്കുറിക്കുവാൻ ശ്രമിക്കുകയാണ്. ഞാൻ ഒരു കവിയോ എഴുത്തുകാരിയോ അല്ല, അതിനാൽതന്നെ തീർച്ചയായും തെറ്റുകുറ്റങ്ങൾ ഉണ്ടായെന്നുവരാം, ഒരൽപം ക്ഷമയോടെ തന്നെ ഇതിലെ വരികൾ വായിക്കാൻ ശ്രമിക്കുക…